വിന്‍ഡീസില്‍ ഇന്ത്യക്ക് ചരിത്രനേട്ടം; കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ കരീബിയന്‍പടയെ തകര്‍ത്തു

ജമൈക്ക: വിമര്‍ശനങ്ങളുടെ പാപഭാരങ്ങളെല്ലാം ഉജ്ജ്വല സെഞ്ചുറിയിലൂടെ നായകന്‍ വിരാട് കോഹ്‌ലി കഴുകി കളഞ്ഞപ്പോള്‍ കരീബിയന്‍ മണ്ണില്‍ ഇന്ത്യക്ക് പരമ്പര നേട്ടം. കോഹ്‌ലി പുറത്താകാതെ നേടിയ സെഞ്ചുറിയുടെ മികവില്‍ ഏകദിന പരമ്പര ഇന്ത്യ നേടി. ഒരു മത്സരം പരാജയപ്പെട്ട ഇന്ത്യ മൂന്ന് മത്സരങ്ങളില്‍ വിജയിച്ചാണ് പരമ്പര നേട്ടം സ്വന്തമാക്കിയത്.

അഞ്ചാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനായിരുന്ന ടീം ഇന്ത്യ ജയം പിടിച്ചെടുത്തത്. വിന്‍ഡീസ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 36.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇരുപത്തിയെട്ടാം ഏകദിന സെഞ്ചുറിയോടെ കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കരീബിയന്‍ ഫീല്‍ഡര്‍മാര്‍ നാലുപാടും ഓടുകയായിരുന്നു. ദിനേഷ് കാര്‍ത്തിക് പുറത്താകാതെ അന്‍പതു റണ്‍സ് നേടി നായകന് മികച്ച പിന്തുണ നല്‍കി.

പരമ്പരയില്‍ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ച വെസ്റ്റ് ഇന്‍ഡീസിനെ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേര്‍ന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു. മികച്ച തുടക്കം കിട്ടിയെങ്കിലും മധ്യനിര തകര്‍ന്നതാണ് വിന്‍ഡീസിന് തിരിച്ചടിയായത്. 50 ഓവറില്‍ ഒന്‍പത് വിക്കറ്റിനാണ് അവര്‍ 205 റണ്‍സ് നേടിയത്.

മുഹമ്മദ് ഷമി 48ന് നാലുവിക്കറ്റും ഉമേഷ് യാദവിനും 53ന് മൂന്നുവിക്കറ്റും സ്വന്തമാക്കി. ജഡേജ രണ്ടും പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News