ശബരിമലയില്‍ ഇന്ന് ആറാട്ട്

ശബരിമലയിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് പമ്പയില്‍ ആറാട്ട് നടക്കും. രാവിലെ 10.30 ന് നടക്കുന്ന ആറാട്ടിന് തന്ത്രി കണ്ഠരര് രാജീവരര് മുഖ്യ കാര്‍മികത്വം വഹിക്കും. ആറാട്ടിന് ശേഷം ഗണപതി ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചിരുത്തുന്ന അയ്യപ്പന് മുന്നില്‍ പറ വഴിപാട് നടത്തുന്നതിന് ഭക്തര്‍ക്ക് അവസരമുണ്ടാകും.

150 കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. ചടങ്ങുകള്‍ക്കായി രാവിലെ 9 മണിയോടുകൂടി സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പുറപ്പെടും. പമ്പയില്‍ പ്രത്യേകം സജ്ജീകരിച്ച പടവിലാണ് ആറാട്ട് നടക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുള്ളതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News