ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കേരള മോഡല്‍; കൊല്ലത്ത് തുല്യതാ വിദ്യാഭ്യാസ പദ്ധതി

കൊല്ലം: അപരിഷ്‌കൃത സമൂഹത്തിന്റെ വിലക്ക് മൂലം പാതി വഴിയില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഭിന്നലിംഗക്കാര്‍ക്കായി പത്താംക്ലാസ്, ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകളാണ് തുടങ്ങിയത്. അതേ സമയം അവഗണന മൂലം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഭിന്നലിംഗക്കാര്‍ അവരുടെ അനുഭവങള്‍ പീപ്പിള്‍ ടിവിയുമായി പങ്കുവച്ചു.

ഇത് കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി ശ്രീകുട്ടി, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് സഹപാഠികളുടേയും ചില ആധ്യാപകരുടേയും ആക്ഷേപവും പരിഹാസവും ലൈംഗിക ചൂഷണവും മൂലം പാതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന ഹതഭാഗ്യ, നാട്ടുകാരും വീട്ടുകാരും ഒരു പോലെ അവഗണിച്ചപ്പോള്‍ വിദ്യകൊണ്ട് സമ്പന്നയാകണമെന്ന സ്വപ്നമാണ് തകര്‍ന്നത്. സുരഭിയടേയും കഥ വിഭിന്നമല്ല

ജില്ലാ ഭരണകൂടവും സാക്ഷരതാ മിഷനും ചെര്‍ന്ന് ട്രാന്‍സ് ജെന്റര്‍മാര്‍ക്കായി തുടങ്ങിയ തുല്ല്യതാ കോഴ്‌സില്‍ ആദ്യ ദിനം തന്നെ 100 ലധികം പേര്‍ രജിസ്ട്രര്‍ ചെയ്തു. മുടങ്ങിയ പഠനം പുനരാരംഭിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉയരണമെന്ന് പദ്ധതി ഉത്ഘാടനം ചെയ്ത് കൊല്ലം സബ്കളക്ടര്‍ ഡോ.എസ് ചിത്ര ഐഎഎസ് ഓര്‍മ്മപ്പെടുത്തി.

കൊല്ലം ജില്ലാ ജയിലിലെ അന്തേവാസികളും തുല്ല്യതാകോഴ്‌സ്ുകളില്‍ ചേര്‍ന്നു വായനാ പക്ഷാചാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗതമ്മ ടീച്ചര്‍ ഉത്ഘാടനം ചെയ്തു. എം.ശിവശങ്കരപിള്ള അധ്യക്ഷനായിരുന്നു. പികെ.ഗോപന്‍, സി.അജോയി, ജയില്‍ സൂപ്രണ്ട് കെ വിശ്വനാഥകുറുപ്പ് എസ് പി ഹരിഹര ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News