പകര്‍ച്ചപ്പനി തടയാന്‍ ശുചീകരണപ്രവര്‍ത്തനങ്ങളുമായി പൊലീസും രംഗത്ത്

മലപ്പുറം: എം എസ് പി ക്യാമ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചികരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സമീപത്തെ ഹോസ്പിറ്റലുകളും കലക്ടറേറ്റ് പരിസരവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് വൃത്തിയാക്കുന്നത്. ഡി ജി പിയുടെ നിര്‍ദേശമനുസരിച്ചാണ് കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവൃത്തികള്‍.

പകര്‍പ്പനി പടരുന്നത് തടയാന്‍ ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതോടൊപ്പമാണ് പോലിസുകാര്‍ക്കൂടി ഈ യജ്ഞത്തില്‍ പങ്കാളികളാവുന്നത്.എം എസ് പി കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ ശുചീകരണ പ്രവൃത്തികളാണ് ജില്ലയില്‍ നടത്തുന്നത്. ഡി ജി പിയുടെ നിര്‍ദേശമനുസരിച്ചണ് പരിപാടി.

അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെക്കൂടി ബോധവല്‍ക്കരിച്ചും പങ്കാളികളാക്കിയുമാണ് ശുചീകരണം. സമീപത്തെ ഹോസ്പിറ്റലുകള്‍, കലക്ടറേറ്റ് പരിസരം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എം എസ് പി ക്യാമ്പിന്റെ ചുറ്റുപ്രദേശങ്ങള്‍ തുടങ്ങിയടത്തെല്ലാം ശുചീകരണ പ്രവൃത്തികള്‍ നടത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like