
ദില്ലി: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റെന്ന ഐ എസില്‍ ചേര്‍ന്ന ശേഷം കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു. മുര്‍ഷിദ് മുഹമ്മദ്, യഹ്യ, ഷജീര്‍ അബ്ദുള്ള,ഹഫീസുദ്ദിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് സ്വദേശിയാണ് ഇയാളെന്നാണ് സൂചന.
അതേസമയം കൊല്ലപ്പെട്ടവരുടേതടക്കമുള്ള ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍ എന്ന പോരിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here