നടി സോണികയുടെ ദുരൂഹമരണത്തില്‍ നടന്‍ വിക്രമിനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: ബംഗാളില്‍ മോഡലും നടിയുമായ സോണിക ചൗഹാന്റെ ദുരൂഹമരണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് നടന്‍ വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കാറപകടത്തില്‍ സോണിക ചൗഹാന്‍ കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് കൊലപാതകകുറ്റത്തില്‍ ആരോപണ വിധേയനായ ചൗഹാന്‍ ഒളിവിലായിരുന്നു.

ഇന്നു പുലര്‍ച്ചക്ക് കൊല്‍ക്കൊത്തയിലെ വസതിയില്‍ നിന്നും ചൗഹാനെ അറസ്റ്റ് ചെയുകയായിരുന്നു. മതിയായ തെളിവുകളുള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഏപ്രില്‍ 29ന് പുലര്‍ച്ചെ 3.30ഓടു കൂടിയാണ് വിക്രം ചാറ്റര്‍ജി പാര്‍ട്ടി കഴിഞ്ഞ് സോണികാ ചൗഹാനുമൊത്ത് മടങ്ങവെ കാര്‍ അപകടത്തില്‍പെട്ടത്.

വാഹനമോടിക്കുമ്പോള്‍ ചാറ്റര്‍ജി മദ്യപിച്ചിരുന്നെന്നും അതല്ല അമിത വേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും, രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൊണ്ടും ബംഗാളിലെ മികച്ച ടെലിവിഷന്‍ ഷോയുടെ ഭാഗമായതുകൊണ്ടും, ചാറ്റര്‍ജിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

അതിനാല്‍ ബംഗാള്‍ രാഷ്ട്രീയ്തതില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയ സംഭവമാണ് സോണികാ ചൗഹാന്റെ മരണത്തെടുര്‍ന്നുള്ള സംഭവവികാസങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here