നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണം ശരിയായ ദിശയില്‍; സെന്‍കുമാറിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു.

സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ എ ഡി ജി പി ബി സന്ധ്യ നല്‍കിയ കത്തിലാണ് ബെഹ്‌റയുടെ പ്രതികരണം. കേസന്വേഷണവുമായി മുന്നോട്ട് പോകാനും ഡി ജി പി നിര്‍ദ്ദേശം നല്‍കി. പൊലീസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ബെഹ്‌റ കത്തിലൂടെ വിശദീകരിച്ചു.അന്വേഷണ പുരോഗതി കൃത്യമായി അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel