ദിലീപിന് താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍; പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും മുന്‍ പൊലീസ് മേധാവി

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണം ശരിയായ ദിശയിലാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയതിനു പിന്നാലെയാണ് മുന്‍ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തി സെന്‍കുമാര്‍ രംഗത്തെത്തിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മുന്‍ പൊലീസ് മേധാവി വ്യക്തമാക്കി.

അഭിമുഖം നല്‍കിയ വാരിക തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സെന്‍കുമാര്‍ വിശദീകരിച്ചു. വാരികയോട് സംസാരിക്കുന്നതുവരെ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം നല്ലരീതിയില്‍ നടക്കണമെന്നതാണ് ആഗ്രഹിച്ചതെന്നും സെന്‍കുമാര്‍ വിവരിച്ചു.

വാരികയില്‍ താന്‍ പറഞ്ഞതായി പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് അന്വേഷണ സംഘത്തലവന്‍ ഇല്ലാതിരുന്നതെന്നാണ് താന്‍ ചോദിച്ചത്. ഇപ്പോള്‍ അദ്ദേഹം അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് നല്ലകാര്യമാണെന്നും സെന്‍കുമാര്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News