ലാളിത്യവുമായി വീണ്ടും തലൈവര്‍; സെല്‍ഫിയെടുക്കാന്‍ പഠിക്കുന്ന വീഡിയോ വൈറലാകുന്നു

തലൈവര്‍ രജനീകാന്ത് സെല്‍ഫിയെടുക്കാന്‍ പഠിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സെല്‍ഫി വീഡിയോകളും ചിത്രങ്ങളുമായി സീരിയല്‍ നടീ നടന്മാര്‍ വരെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ കസറുമ്പോഴാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രിയ താരമായ രജനി സെല്‍ഫിയെടുക്കാന്‍ പഠിക്കുന്നത്.

തുടര്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലുള്ള രജനി സുഹൃത്തിനൊപ്പം ഫെറാറിയുടെ പുതിയ വിലയേറിയ മോഡലായ ഷോര്‍ട്ട്ഗണ്‍ കാലിഫോര്‍ണിയ ടിയില്‍ യാത്ര ചെയ്താണ് സെല്‍ഫി വീഡിയോടെയുക്കാന്‍ പഠിക്കുന്നത്. റെക്കോഡ് ചെയ്യാന്‍ ഈ ചുവന്ന ബട്ടണില്‍ തന്നെയല്ലേ തൊടേണ്ടത് എന്ന തലൈവരുടെ ചോദ്യവും വീഡിയോയില്‍ കേള്‍ക്കാം. 67കാരന്റെ ഈ നിഷ്‌കളങ്ക ചോദ്യമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. സിനിമയ്ക്ക് പുറത്ത് നാട്യങ്ങളില്ലാത്ത തലൈവരുടെ ഈ വീഡിയോ വളരെ ക്യൂട്ടാണെന്ന് ആരാധകര്‍ പറയുന്നു.

സിനിമയിലല്ലാതെ ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, ഫെറാറി തുടങ്ങിയ മുന്തിയ കാറുകളില്‍ രജനി കയറുന്നത് വിരളമാണ്. ചെന്നൈയില്‍ രജനിക്ക് സ്വന്തമായുള്ളത് ഒരു പ്രീമിയര്‍ പദ്മിനി ക്ലാസിക്കും രണ്ട് ഇന്നോവയും മാത്രമാണ്. റാ വണ്‍ ചിത്രീകരണ സമയത്ത് ഷാരൂഖ് ഖാന്‍ സമ്മാനമായി നല്‍കിയ ബി എം ഡബ്ല്യു 7 സീരിസില്‍പ്പെട്ട കാര്‍ സ്‌നേപബൂര്‍വം നിരസിച്ച ചരിത്രവും രജനിക്കുണ്ട്.

പുതിയ ചിത്രമായ കാലാ കരികാലയില്‍ രജനി ഉപയോഗിക്കുന്ന മഹീന്ദ്രയുടെ ഓഫ് റോഡ് എസ് യു വി മഹീന്ദ്ര താര്‍ കമ്പിനി ഓട്ടോ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News