തെരുവുനായ്ക്കളെ പോറ്റിയ അമ്മയ്ക്ക് നായ്പടയുടെ ദു:ഖം നിറഞ്ഞ വിടപറച്ചില്‍

‘ജീവിതം പ്രതിദ്ധ്വനിയാണ്. എന്താണോ നിങ്ങള്‍ കൊടുക്കുന്നത് അത് തിരിച്ചു കിട്ടും. വിതയ്ക്കുന്നത് കൊയ്യും’.

ആ അമ്മയും വിതച്ചതാണ് കൊയ്തത്. 71 വയസുളള മാര്‍ഗരീറ്റ സുവാരസിന് അന്ത്യാഞ്ജലി നല്‍കിയത് യഥാര്‍ത്ഥത്തില്‍ ഒരു പറ്റം തെരുവുനായ്ക്കളാണ്.

മെക്‌സിക്കോയിലെ മോറെലോസില്‍ താമസിക്കുന്ന മാര്‍ഗരീറ്റ എന്നും മൃഗസ്‌നേഹിയായിരുന്നു. തെരുവിലെ നായക്കള്‍ക്കും പൂച്ചകള്‍ക്കും എന്തിനേറെ പക്ഷികള്‍ക്കും തന്റെ പങ്ക് ഭക്ഷണം അവര്‍ എന്നും കരുതി വച്ചിരുന്നു.

മാര്‍ഗരീറ്റ മരിച്ചപ്പോള്‍ ദു:ഖത്തില്‍ തെരുവുനായ്ക്കളും പങ്കു ചേര്‍ന്നു. മാര്‍ഗരീറ്റ തീറ്റ നല്‍കിയിരുന്ന നായ്ക്കള്‍ മാത്രമായിരുന്നില്ല ദു:ഖത്തില്‍ പങ്കു ചേര്‍ന്നത്. വീട്ടിലും പരിസരത്തും നിരവധി നായ്ക്കള്‍ കുരയ്ക്കുക പോലും ചെയ്യാതെ ആ അമ്മയ്ക്ക് അവസാനം വരെ കാവലിരുന്നു.

‘എന്റെ അമ്മ തികഞ്ഞ മൃഗസ്‌നേഹിയായിരുന്നു. ഇരുപതോളം നായ്ക്കളും പൂച്ചകളും ഈ വീടിന്റെ പരിസരത്ത് എപ്പോഴും ഉണ്ടായിരുന്നു. അമ്മയ്ക്ക് അര്‍ഹിക്കുന്ന വിടവാങ്ങല്‍ കിട്ടി’ മകള്‍ പട്രീഷ്യ ഉറൂട്ടിയ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News