
ദില്ലി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. കേസ് അവസാനിക്കുംവരെ കോയമ്പത്തൂര്‍ വിടരുതെന്നും കൃഷ്ണദാസിനോട് കോടതി ആവശ്യപ്പെട്ടു. നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള കോളേജിലെ വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചാല്‍ കേരളത്തിലേക്ക് വരാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജിഷ്ണു കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐയോട് രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, പരീക്ഷാ നിരീക്ഷകന്‍ സി.പി പ്രവീണ്‍, സഹായി ഡിബിന്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശവും നീക്കണമെന്നുംആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here