യോഗ ചെയ്ത് ആരാധകരെ ഞെട്ടിച്ച് യാമി ഗൗതം; വീഡിയോ വൈറല്‍

യോഗ ചെയ്യുന്നത് ഫിറ്റ്‌നസിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ചലച്ചിത്ര താരങ്ങളും, കായിക താരങ്ങളും. പല താരങ്ങളുടേയും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഓലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വെള്ളത്തില്‍ യോഗ ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടി യാമി ഗൗതം. യാമിയുടെ യോഗ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

ഹോട്ട് ലുക്കിലുള്ള യാമിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. യോഗക്കപ്പുറം യാമിയുടെ ഹോട്ട് ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കറുത്ത വസ്ത്രങ്ങളണിഞ്ഞ് ഹോട്ട് ലുക്കിലാണ് യാമി. യോഗ ട്രെയ്‌നിയുടെ സഹായത്തോടെയാണ് യാമി യോഗ അഭ്യസിക്കുന്നത്. പരസ്യ ചിത്രങ്ങളില്‍ മോഡലായി കരിയര്‍ തുടങ്ങിയ യാമി ഇപ്പോള്‍ ബോളിവുഡിലെ തിരക്കുള്ള താരമാണ്. ഹൃത്വിക് റോഷന്റെ നായികയായി യാമിയെത്തിയ കാബില്‍ ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് യാമി ഗൗതം. ഹൃത്വിക് റോഷന്റെ കാബിലിലെ നായിക വേഷം ഏറെ ശ്രദ്ധ നേടി. തമിഴ്, തെലുങ്ക്, പഞ്ചാബി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News