തിരുവനന്തപുരം: ജി എസ് ടി യുടെ പേരില്‍ കൊള്ള നടത്തുന്നത് കര്‍ശനമായി നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജി എസ് ടി പ്രാബല്യത്തിലായതോടെ നിരവധി സാധനങ്ങള്‍ക്ക് വിലകുറയുകയാണ് ചെയ്തതെന്നും എന്നാല്‍ ഇത് വിപണിയില്‍ പ്രതിഫലിച്ച് കണ്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഹോട്ടലുകളിലടക്കം വന്‍തോതില്‍ കൊള്ള നടക്കുന്നുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. സിനിമാ ടിക്കറ്റിന് വില വര്‍ദ്ധിപ്പത് തോന്ന്യവാസമാണെന്നും ഇത് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിക്കന്റെ വില കുറയേണ്ടതാണെന്നും ഇത് ഹോട്ടലുകളില്‍ പ്രതിഫലിക്കണമെന്നും ഐസക് വിവരിച്ചു.
ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും കൊളള നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴി ഇറച്ചി കിലോ 87 രൂപയില്‍ കൂടുതലായി വില്‍ക്കാന്‍ പാടില്ല. എം ആര്‍ പിയെക്കാള്‍ വിലകൂട്ടിയെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത്തരത്തിലുള്ള സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ഉടനടി നടപടിയുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.-

Get real time update about this post categories directly on your device, subscribe now.