ആക്രമണത്തിനിരയായ നടിയെ അപമാനിച്ചവരും കുടുങ്ങും; വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയവരും അപമാനിച്ചവരും കുടുങ്ങും. ഇരയായ നടിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. സിനിമാ മേഖലയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെയടക്കമുള്ള പരാതികളിലാണ് വനിതാ കമ്മീഷന്റെ നടപടി.

അന്വേഷണം ഡയറക്ടര്‍ വി യു കുര്യാക്കോസിന്റെ നേതൃത്വത്തിലായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരയടക്കം അന്വേഷണമുണ്ടാകും. നടിയുടെ പേര് വെളിപ്പെടുത്തിയതും അന്വേഷണത്തിന്‍റെ പരിധിയില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News