മോഷണവും ദളിത് പീഡനവും; തൃപ്തി ദേശായിക്കെതിരെ കേസ്

പൂനെ: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ പുണെയിലെ ഹിഞ്ചെവാഡി പൊലീസ് കേസെടുത്തു. മോഷണത്തിനും ദളിത് പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. തൃപ്തിയുടെ ഭര്‍ത്താവ് പ്രശാന്ത് ദേശായി ഉള്‍പ്പെടെ മറ്റ് നാലുപേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

ദളിത് സാമൂഹികപ്രവര്‍ത്തകനായ വിജയ് മക്കസാരെയുടെ പരാതിയിലാണ് അറസ്റ്റ്.

തൃപ്തിക്കും കൂട്ടര്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ, തന്റെ കൈയില്‍ നിന്ന് ഫോണ്‍ ബലമായി പിടിച്ചെടുത്തെന്നും തനിക്ക് എതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫോണ്‍ പിടിച്ചെടുത്തതെന്നും പിന്നാലെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തന്നെ മര്‍ദിച്ചെന്നും വിജയ് പരാതിയില്‍ പറയുന്നു.

15,000 രൂപ വിലമതിക്കുന്ന സ്വര്‍ണ ചെയിനും 27,000 രൂപയും ഇവര്‍ മോഷ്ടിച്ചുവെന്നും പരാതിയില്‍ വിജയ് ആരോപിക്കുന്നു.

അതേസമയം, തനിക്ക് എതിരെയുള്ള ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ കേസെന്ന് തൃപ്തി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News