ജനങ്ങള്‍ക്ക് മുമ്പില്‍ ഒന്നും ഒളിച്ച് വയ്‌ക്കേണ്ട; ജസ്റ്റിസുമാരെയും ഗവര്‍ണ്ണര്‍മാരെയും വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ദില്ലി: ജസ്റ്റിസുമാരെയും ഗവര്‍ണ്ണര്‍മാരെയും വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ട് വരണമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്ക് മുമ്പില്‍ ഒന്നും ഒളിച്ച് വയ്‌ക്കേണ്ടന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. സംസ്ഥാനത്തെക്കുറിച്ച് രാഷ്ട്രപതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്ത ഗോവ ഗവര്‍ണറുടെ നടപടിക്കെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സുപ്രീംകോടതി പരാമര്‍ശം.

വിവരാവകാശ നിയമത്തില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ക്ക് കാരണമാകുന്ന പരാമര്‍ശമാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ആര്‍ടിഐ പരിധിയില്‍ നിന്നും ഗവര്‍ണ്ണര്‍മാരെയും അവരുടെ ഓഫീസിനേയും ഒഴിവാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു. എന്താണ് ഒളിക്കാന്‍ ഉള്ളത്. സൂപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പോലും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. അവരേയും വിവരാവകാശ നിയമപരിധിയില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ ഗവര്‍ണ്ണര്‍മാരെയും നിയമപരിധിയില്‍ കൊണ്ട് വരണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

2007ല്‍ ഗോവയുടെ രാഷ്ട്രിയ സാഹചര്യത്തെക്കുറിച്ച് ഗവര്‍ണ്ണര്‍ രാഷ്ട്രപതിയിക്ക് അയച്ച കത്ത് വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ മുബൈ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയി എന്നിവരടങ്ങിയ ബഞ്ചിന്റെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News