വേശ്യാലയത്തിലെ ഇടപാടുകാരനും യുവതിയും തമ്മില്‍ പ്രണയം; ഈ അപൂര്‍വപ്രണയം ഇങ്ങനെ

കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറപ്പോ ആശ്ചര്യമോ തോന്നുന്ന പ്രണയ കഥയാണ് ദില്ലിയിലെ വേശ്യാലയത്തില്‍ നിന്ന് പുറത്തുവന്നത്. ആരൊക്കൊയോ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഷുഭി എന്ന നേപ്പാളി യുവതിയെ മുംബൈ സ്വദേശി സാഗര്‍ കൈപിടിച്ച് ഉയുര്‍ത്തെഴുന്നല്‍പ്പിക്കുന്നത് പുതിയ ജീവിതത്തിലേക്കാണ്.

2015ലെ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ഷുഭി ദില്ലിയിലെ വേശ്യാലയത്തിലെത്തപ്പെട്ടത് ആരുടെയൊക്കെയോ ചതിയെ തുടര്‍ന്നാണ്. വേശ്യാലയത്തില്‍ രണ്ട് വര്‍ഷം പിന്നിട്ടതോടെ ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുന്ന സമയത്താണ് മുംബൈക്കാരനായ സാഗറിനെ ഷുഭി കാണുന്നത്. ആദ്യനോട്ടത്തില്‍ തന്നെ കച്ചവടക്കാരനായ സാഗറും ഷുഭിയും മനസ് കൈമാറി. പതുക്കെ പതുക്കെ അവര്‍ പ്രണയിച്ച് തുടങ്ങിയെങ്കിലും വേശ്യാലയത്തിന്റെ സുരക്ഷാവലയം ഭേദിക്കുക എളുപ്പമല്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. എങ്കിലും ഷുഭിയും
ഏതാനും പെണ്‍കുട്ടികളും രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു.

പ്രേമലേഖനങ്ങളോ സന്ദേശങ്ങളോ ഈ പ്രണയ കഥയില്‍ ഉണ്ടായില്ലെങ്കിലും പ്രണയം മൂത്തതോടെ ഇരുവര്‍ക്കും ദവസവും കണ്ടേ തീരുവെന്ന അവസ്ഥയായി. സ്ഥിരം സന്ദര്‍ശകന്‍ എന്ന വ്യാജേന വേശ്യാലയത്തിലെത്തിയാണ് സാഗര്‍ ഇതിന് പരിഹാരം കണ്ടത്. ഒടുവില്‍ പ്രണയ സാഫല്യത്തിന് സാഗര്‍ വനിതാ കമ്മീഷന്റെ സഹായം തേടി. പൊലീസ് പിന്തുണയോടെ വനിതാ കമ്മീഷന്‍ വേശ്യാലയത്തിലെത്തുകയും ഷുഭിയടക്കം നിരവധി പെണ്‍കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു.

തങ്ങള്‍ വിവാഹിതരാവന്‍ പോവുകയാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെയും സാഗര്‍ അറിയിച്ചിട്ടുണ്ട്. പിന്തുണയുമായി സാഗറിനൊപ്പം നാട്ടുകാരും പൊലീസുമുണ്ട്. രണ്ട് വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷുഭി ഇനി പഴങ്കഥകളെല്ലാം മറന്ന് സാഗറിന്റെ തണലില്‍ അലിയുകയാണ് പുതിയ ജീവിതത്തിനായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here