
കോഴിക്കോട്: ഹീമോഫീലിയ ബാധിതന് എച്ച്‌ഐവി സ്ഥീരീകരിച്ച് റിപ്പോര്‍ട്ട് കോഴിക്കോട്ടെ സ്വകാര്യ ലാബ്. മെഡിക്കല്‍ കോളേജ് പരിസരത്തെ ആലിയ ലാബാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കി ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചത്.
വര്‍ഷങ്ങളായി ഫീമോഫീലിയയ്ക്ക് ചികിത്സ തുടരുകയാണ്, മലപ്പുറം കോട്ടക്കല്‍ സ്വദേശി അന്‍വര്‍ സാദത്തിന്റെ പത്തൊന്‍പതുകാരനായ മകന്‍ അര്‍ഷുദ്ദീന്‍. സഹോദരങ്ങളും ഇതേ അസുഖത്തിന് ചികിത്സ തുടരുകയാണ്. കഴിഞ്ഞ ദിവസം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് രക്തം മാറ്റി വയ്ക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു അര്‍ഷുദ്ദീന്‍.
രക്തം കയറ്റുന്നതിനായി കൈയില്‍ കാനുല കുത്തുന്നതിനിടെ നീഡില്‍ തട്ടി അര്‍ഷുദ്ദീനെ പരിചരിച്ച നഴ്‌സിന് മുറിവ് പറ്റി. ഈ സംഭവം നഴ്‌സ് ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എലിസ ടെസ്റ്റ് നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോളേജിലെ ലാബ് അടച്ചുപോയതിനാല്‍ കോളേജ് പരിസരത്തെ ആലിയ ലാബില്‍ രക്തം പരിശോധിക്കാന്‍ നല്‍കി. പരിശോധനയില്‍ രക്തത്തില്‍ എച്ച്‌ഐവിയുടെ കൂടിയ അളവായ 5.3 എന്ന് രേഖപ്പെടുത്തി ലാബുകാര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് നല്‍കിയ ഉടന്‍ തന്നെ നേഴ്‌സ് ഡ്യൂട്ടി ഡോക്ടറുടെ അടുത്തേക്ക് ഓടിയത് കണ്ട് അര്‍ഷുദ്ദീനും കുടുംബവും പരിഭ്രമിച്ചു.
ഡോക്ടറുടെ അടുത്ത് കാര്യം തിരക്കിയപ്പോള്‍ എച്ച്‌ഐവി ആണെന്നാണ് ലാബ് റിപ്പോര്‍ട്ട് എന്ന് ഡോക്ടര്‍ വിശദീകരിച്ചു. വര്‍ഷങ്ങളായി മൂന്ന് മക്കള്‍ക്ക് ഹീമോഫീലിയ്ക്ക് ചികിത്സ തുടരുന്ന അന്‍വറിന് ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതിനിടെയാണ് രക്തം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതും എച്ച്‌ഐവി അല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
കെസി അബുവിന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള ഈ ലാബിനെതിരെ മുഖ്യമന്ത്രി അടക്കമുള്ള വേണ്ടപ്പെട്ടവര്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് അര്‍ഷുദ്ദീന്റെ കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here