തായ്‌ലന്റ് മലയാളി സുന്ദരി ദക്ഷിണ ഞായറാഴ്ച കൊച്ചിയില്‍

ലോക മലയാളി സുന്ദരിപ്പട്ടം ശിരസിലണിയിച്ചു കൊടുത്ത കൊച്ചിയുടെ മണ്ണില്‍ ‘നൃത്യോപാസന’യുമായി എത്തുകയാണ് തായ്‌ലന്റില്‍ നിന്നുള്ള മലയാളി സുന്ദരി ദക്ഷിണ. 2013 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിസ് മലയാളി വേള്‍ഡ്‌വൈഡില്‍ തായ്‌ലന്റിനെ പ്രതിനിധീകരിച്ച് സൗന്ദര്യകിരീടം ചൂടിയ അഞ്ജലി വര്‍മ ഇന്നും കൊച്ചിയുടെ ഓര്‍മയിലുണ്ട്. ബാലചന്ദ്രമേനോന്റെ സിനിമയില്‍ അഭിനയിച്ചതോടെ അഞ്ജലി വര്‍മ ദക്ഷിണയായി.

2013 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിസ് മലയാളി വേള്‍ഡ്‌വൈഡില്‍ തായ്‌ലന്റിനെ പ്രതിനിധീകരിച്ച് സൗന്ദര്യകിരീടം ചൂടുമ്പോള്‍ അഞ്ജലി വര്‍മ ബാങ്കോക്കില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു. തൊട്ടുപിന്നാലെ സംവിധായകന്‍ ബാലചന്ദ്രമേനോന്റെ സിനിമയിലേക്കുള്ള വിളിയെത്തി.

‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായ പിങ്കിയെ അവതരിപ്പിച്ച അഞ്ജലി വര്‍മയുടെ പേര് ദക്ഷിണ എന്നാക്കിയത് ബാലചന്ദ്രമേനോന്‍ തന്നെ. ബാലചന്ദ്രമേനോന്റെ മകളായാണ് സിനിമയില്‍ അഭിനയിച്ചത്. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ബാങ്കോക്കിലെ ഒരു റിന്യുവബിള്‍ എനര്‍ജി കമ്പനിയില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചു.

പത്മന്ദ്രേപ്രസാദ് സംവിധാനം ചെയ്യുന്ന ‘ഇവിടെ ഈ നഗരത്തില്‍’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. പാരാഗ്ലൈഡിങ്ങാണ് ദക്ഷിണയുടെ ഇഷ്ടവിനോദം. വേള്‍ഡ് മലയാളി കൗണ്‍സില്‍ തായ്‌ലന്റ് ചാപ്റ്റര്‍ പ്രസിഡണ്ടും പാരാഗ്ലൈഡറുമായ പൂഞ്ഞാര്‍ രാജകുടുംബാംഗം ഗോപവര്‍മയുടെയും തായ്‌ലന്റിലെ അസംപ്ഷന്‍ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജിക്കല്‍ കൗണ്‍സലിംഗ്് സെന്റര്‍ ഡയറക്ടറായ
വെണ്ണല സ്വദേശിനി പാര്‍വതി വര്‍മയുടെയും മകളാണ് ദക്ഷിണ.

ദക്ഷിണയുടെ ഭരതനാട്യ ‘നൃത്യോപാസന’ ജൂലൈ ഒന്‍പതിന് കൊച്ചിയില്‍ അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News