‘ഞാനൊരു സാധാരണ പെണ്‍കുട്ടി, മുഖക്കുരുവും ആര്‍ത്തവവും വരാറുണ്ട്’ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രിയ ശരണ്‍

ശ്രിയ ശരണ്‍ 34-ാം വയസിലും മിന്നി നില്‍ക്കുകയാണ്! ഈ പ്രായത്തിലും മങ്ങാത്ത തന്റെ സൗന്ദര്യ രഹസ്യം എന്തെന്ന് ചോദിച്ചവര്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. ‘ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. എനിക്ക് മുഖക്കുരു വരാറുണ്ട്. ആര്‍ത്തവം വരാറുണ്ട്. ഇതൊക്കെ എന്നിലെ ആന്തരിക സൗന്ദര്യത്തെ നിലനിറുത്തുന്നു. അതല്ലാതെ താരങ്ങള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളും ഇല്ല’.- ശ്രിയ പറയുന്നു.

ഒരു അവാര്‍ഡ് നിശയ്ക്കിടയിലാണ് താരം തന്റെ നിലപാടുകളെക്കുറിച്ച് വ്യക്തമായി പറഞ്ഞത്. ‘ഹൈ ഹീല്‍ ചെരുപ്പ് ധരിക്കാന്‍ ഇഷ്ടമുള്ളയാളല്ല. പലപ്പോഴും സിനിമയ്ക്കു വേണ്ടി മാത്രമാണ് അത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുന്നത്. ശരീരത്തില്‍ ഒട്ടും ഇഷ്ടമല്ലാത്തത് സ്വന്തം മുടി തന്നെയാണ്. പക്ഷെ ആത്മവിശ്വാസമുണ്ട്. എനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ സ്വയം ഇഷ്ടപ്പെടുമ്പോള്‍ ആ ആന്തരികസൗന്ദര്യം മുഖത്തും വരും. അതിന് പകരം വയ്ക്കാന്‍ ഒരു സൗന്ദര്യ വര്‍ദ്ധക ഉത്പന്നത്തിനും കഴിയില്ല.’-ശ്രിയ പറയുന്നു

‘2001 മുതല്‍ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇത്ര വര്‍ഷം എങ്ങനെ ഈ ഫീല്‍ഡില്‍ പിടിച്ചു നിന്നു എന്ന മട്ടിലുള്ള ചോദ്യത്തെയാണ് ഞാന്‍ ഏറ്റവും വെറുക്കുന്നത്.’-ശ്രിയ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News