ഐടി മേഖല ഞെട്ടലില്‍; മൈക്രോസോഫ്റ്റ് 4000 പേരെ പിരിച്ചു വിടുന്നു

ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിന് ആക്കം കൂട്ടി മൈക്രോസ്ഫ്റ്റിലും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളില്‍ നിന്നായി ഇക്കൊല്ലം 4000 പേരെ വെട്ടിക്കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

പിരിച്ചു വിടേണ്ടവരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞതായും അവരെ ഇക്കാര്യം അറിയിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. അമേരിക്കക്ക് പുറത്തുള്ളവരാണ് പിരിച്ചു വിടപ്പെടുന്നവരില്‍ അധികവും. മൈക്രോസോഫ്റ്റിന്റെ വിവിധ വിഭാഗങ്ങളിലായി അമേരിക്കയില്‍ മാത്രം 71000 ജീവനക്കാരും ലോകത്താകമാനം 121000 ജീവനക്കാരുമാണുള്ളത്.

സെയില്‍സ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ള ഒരു കൂട്ടം ജീവനക്കാരെ മറ്റ് വിഭാഗങ്ങളിലേക്ക് വിന്യസിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര കമ്പനികളായ ഇന്‍ഫോസിസും ടിസിഎസും അടക്കം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനു പിന്നാലെ മൈക്രോസോഫ്റ്റും കടുത്ത തീരുമാനമെടുത്തത് ഐടി പ്രൊഫഷണലുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News