ആയുസ് വര്‍ധിപ്പിക്കണോ? ദിവസേന ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യൂ

ആരോഗ്യകരമായ ജീവിതശൈലിക്ക് എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജീവിതത്തിന്റ ദൈര്‍ഘ്യം കുറയ്ക്കുന്ന പുകവലി പോലുള്ള ശീലങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണമെന്ന് ആനുകാലികങ്ങളില്‍ നാം വായിക്കാറുണ്ടെന്നു മാത്രമല്ല, ഡോക്ടര്‍മാര്‍ പറഞ്ഞും അറിയാറുണ്ട്. എന്നാല്‍ പലപ്പോഴും ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കാറില്ല.

പക്ഷേ ജീവിതത്തില്‍ കൊണ്ടുവരുന്ന ചില മാറ്റങ്ങള്‍ക്ക് നമ്മുടെ ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നത് പലര്‍ക്കുമറിയില്ല. യാതൊരു ചിലവുമില്ലാതെ ഇത്തരം മാറ്റം ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നിരിക്കെ ഇത് പ്രായോഗികമാക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ട ആവശ്യവുമില്ല.

പുഞ്ചിരിക്കുക
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പുഞ്ചിരിയ്ക്ക് ആയുസ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ്. ചിരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍, സെറോട്ടോനിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. പ്രകോപനങ്ങളും വേദനയും കുറയ്ക്കാന്‍ ഈ ഹോര്‍മോണ്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. പ്രകോപനങ്ങളും വേദനയും കുറയ്ക്കാന്‍ ഈ ഹോര്‍മോണുകള്‍ ഉപകരിക്കും. സ്വാഭാവികമായി സന്തോഷം സൃഷ്ടിക്കാന്‍ ഇവയ്ക്കു കഴിയും. പുഞ്ചിരിയും സന്തോഷവും പരസ്പര പൂരകങ്ങളാണ്. സ്വാഭാവികമായി സന്തോഷം സൃഷ്ടിക്കാന്‍ ഇവയ്ക്കു കഴിയും. പുഞ്ചിരിയും സന്തോഷവും പരസ്പര പൂരകങ്ങളാണ്. അതായത്, സന്തോഷം വന്നാല്‍ നാം ചിരിക്കും, അതുപോലെതന്നെ ചിരിച്ചാല്‍ സന്തോഷവും ഉണ്ടാവും.


നിങ്ങള്‍ക്കുവേണ്ടി അല്‍പസമയം ചിലവഴിക്കുക
എല്ലാ തിരക്കുകളില്‍ നിന്നും മാറി ഒരല്‍പ സമയം ചിലവഴിക്കുക. അപ്പോള്‍ ജോലിയുടെ കാര്യമോ കുടുംബ പ്രശ്‌നങ്ങളോ മനസിലേക്ക് കടന്നുവരാതെ നോക്കുക. ഇത് പ്രഷര്‍ കുറയ്ക്കുകയും ഹൃദയസ്പന്ദനം മന്ദഗതിയിലാക്കുകയും ചെയ്യും. നല്ല കാര്യങ്ങളിലേക്ക് സ്വാഭാവികമായി ചിന്തകള്‍ പോകും. ശുഭാപ്തി വിശ്വാസം മനസില്‍ നിറയും. ശ്രദ്ധയര്‍ഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാവും.

പ്രകൃതിയുമായി ഇടപഴകാന്‍ അല്‍പസമയം നീക്കിവയ്ക്കുക
ഇത് ടെന്‍ഷന്‍ കുറയ്ക്കാനും മാനസികാരോഗ്യം വര്‍ധിപ്പിക്കാനും ഉതകും. മരങ്ങളുടെ ഇടയിലൂടെയുള്ള നടത്തം മനസിനു നല്‍കുന്ന സുഖ ചികിത്സ തന്നെയാണ്. മാനസിക പ്രശ്‌നങ്ങളിലേക്ക് വ്യതിചലിക്കാതെ മനസിനെ പിടിച്ചുനിര്‍ത്താന്‍ ഇതിനു കഴിയും. മരങ്ങളും മറ്റും അടുത്തെങ്ങുമില്ലാത്തവര്‍ക്ക് ചെടികള്‍ നടുകയോ പൂന്തോട്ടം നിര്‍മിക്കുകയോ ചെയ്യാം. അതിപ്പോള്‍ ടെറസിലോ ബാല്‍ക്കണിയിലോ ആകാം. ചെടികളും പച്ചപ്പും മനസിനെ ഗുണപരമായി സ്വാധീനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News