ലോകത്തെ ഞെട്ടിച്ച് ജിയോസ്റ്റോം; ട്രെയിലര്‍ പുറത്ത്

പ്രകൃതി ദുരന്തത്തിന്റെ കഥ പറയുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് ജിയോസ്റ്റോം. ഡീന്‍ ഡെവ്‌ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജെറാഡ് ബട്‌ലറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡീന്‍ ഡെവ്‌ലിനും, പോള്‍ ഡുയോതും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ലോണ്‍ ബല്‍ഫെയും പിനാര്‍ തൊപ്രാക്കും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റൊബെര്‍ട്ടോ സ്‌കീഫറാണ് ഛായാഗ്രഹണം. ജിം സ്റ്റര്‍ഗസ്, എബ്ബി കൊര്‍ണിഷ്, എഡ് ഹാരീസ്, ആന്‍ഡി ഗ്രേഷിയ എന്നിവരും ചിത്രത്തിലുണ്ട്. ഒക്‌ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here