
പിറന്നാള്‍ ദിനത്തില്‍ ബോളിവുഡിലെ സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് സ്വന്തമാക്കിയത് ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തമായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ റാപ്പിഡ് എസ് സൂപ്പര്‍ കാര്‍. ലോകമെങ്ങും ആരാധകരുള്ള അത്യാഡംബര കാറിന്റെ വില 3.8 കോടി രൂപയാണ്. സ്‌റ്റൈലിനും എന്‍ജിന്‍ കരുത്തിനും പ്രശസ്തമായ റാപ്പിഡ് എസ് തന്റെ 32-ാം പിറന്നാള്‍ ദിനത്തിലാണ് രണ്‍വീര്‍ സ്വന്തമാക്കിയത്.
പുതിയ കാറുമായി നഗരം ചുറ്റിയ രണ്‍വീര്‍ മുംബൈയിലെ ഏതാനും കേന്ദ്രങ്ങളില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും സമയം കണ്ടെത്തി. പിറന്നാള്‍ രാത്രിയില്‍ പെണ്‍സുഹൃത്തും നടിയുമായ ദീപിക പദുക്കോണിനൊപ്പം രണ്‍വീര്‍ പുത്തന്‍ കാറില്‍ ചുറ്റുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ അടുത്ത ചിത്രം പദ്മാവതിയില്‍ രണ്‍വീറിന്റെ നായികയും ദീപികയാണ്.
ആഢംബരവും കരുത്തും ഒരുപോലെ ഒത്തിണങ്ങുന്ന റാപ്പിഡ് എസിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.6 സെക്കന്റുകള്‍ മാത്രം മതി. പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്റര്‍. 517 ബിഎച്ച്പി കരുത്തുള്ള 6 ലിറ്റര്‍. വി 12 എന്‍ജിനാണ് വാഹനത്തിനുള്ളത്. 8 സ്പീഡാണ് ഗീയര്‍ബോക്‌സ്.
ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ 2016ലാണ് തങ്ങളുടെ റാപ്പിഡുമായി ഇന്ത്യയിലെത്തുന്നത്. ഡിബി5, ഡിബി 6, ഡിബി 7 തുടങ്ങി ലോകപ്രസിദ്ധമായ നിരവധി സൂപ്പര്‍ കാറുകളുണ്ടായിരുന്ന നിരയിലെ ജനപ്രിയ മോഡലുകളിലൊന്നാണു റാപ്പിഡ്. പ്രേക്ഷകരെ ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായക കഥാപാത്രം ഉപയോഗിക്കുന്നത് ഈ കാറുകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here