
സിനിമാഭിനയത്തില്‍ അര നൂറ്റാണ്ട് ഒരു ചെറിയ കാലയളവല്ല, ഇന്ത്യന്‍ സിനിമാ ചരിത്രത്തോടൊപ്പം വളര്‍ന്നുയര്‍ന്ന ഒരാള്‍. ഭാഷയുടെ അതിര്‍വരമ്പുകളെല്ലാം കടന്ന് ബാലതാരമായും നായികയായും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന അപൂര്‍വ പ്രതിഭ. 50 വര്‍ഷം. 300 സിനിമകള്‍.
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോം എന്ന ചിത്രവുമായി തിരികെയെത്തുമ്പോള്‍ ശ്രീദേവി വാര്‍ത്തയില്‍ നിറയുന്നതും അതു കൊണ്ടാണ്.
സിനിമ ജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മറ്റൊരു ശക്തമായ കഥാപാത്രവുമായാണ് മോം സിനിമയില്‍ ശ്രീദേവി എത്തുന്നത്. അമ്മയുടെയും ടീനേജുകാരിയായ മകളുടെയും കഥയാണ് ചിത്രം പറയുന്നത്. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്പന്‍സ് ത്രില്ലര്‍ ആണ്.
ശ്രീദേവിക്ക് പുറമേ സാജല്‍ അലി, അദ്‌നാന്‍ സിദ്ദിക്വി, നവാസുദ്ദീന്‍ സിദ്ദിക്വി, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തില്‍ ഇടംപിടിക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എന്തായാലും അഞ്ചു വര്‍ഷത്തിനുശേഷമുള്ള ശ്രീദേവിയുടെ തിരിച്ചുവരവും ആരാധകര്‍ ആഷോഘമാക്കിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here