സെയ്ദിന്റെ മൃതദേഹം മൂന്നുമാസം സൂക്ഷിച്ചത് ഭാര്യയുടെ പ്രേരണയില്‍; റാബിയയുടെ വാദങ്ങള്‍ വിചിത്രം

മലപ്പുറം: കൊളത്തൂരില്‍ മരിച്ചയാളുടെ ജീവന്‍ തിരിച്ചുകിട്ടുമെന്ന വിശ്വാസത്തില്‍ മൂന്നുമാസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് ഭാര്യയുടെ പ്രേരണയെത്തുടര്‍ന്നെന്ന് സംശയം. മദ്രസാ അധ്യാപകന്‍ അമ്പലപ്പടി വാഴയില്‍ സെയ്തിന്റെ മൃതദേഹമാണ് അടച്ചിട്ട മുറിയില്‍നിന്ന് ജീര്‍ണിച്ച അവസ്ഥയില്‍ ബുധനാഴ്ച കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപം ഭാര്യയും മക്കളും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യ റാബിയ, മക്കളായ മുഹമ്മദ് കാസിം, ഉവൈസ്, കദീജ നാജിയ, ഫാത്തിമ ഫര്‍ഹ എന്നിവരെ പോലിസ് ചോദ്യം ചെയ്തു.

ഭാര്യ റാബിയയുടെ പ്രേരണയിലാണ് മൃതദേഹം സൂക്ഷിച്ചതെന്ന് പോലിസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് അജ്മീര്‍, ഏര്‍വാടി തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ റാബിയ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം തനിക്ക് ദിവ്യ ശക്തി ലഭിച്ചതായി റാബിയ പൊലീസിനോട് പറഞ്ഞു. കടുത്ത പ്രമേഹ രോഗിയായിരുന്ന സെയ്ത് വീട്ടില്‍ തളര്‍ന്ന് വീണെന്നും തുടര്‍ന്ന് ചികിത്സിക്കാനായി വീട്ടില്‍ തന്നെ കിടത്തുകയായിരുന്നെന്നും റാബിയ പറഞ്ഞു.

വീട്ടില്‍ റാബിയ മന്ത്രിച്ച വെള്ളം ബക്കറ്റില്‍ സൂക്ഷിച്ചിരുന്നെന്നും ഇവര്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുവെന്നും പൊലിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News