മുതലയെ വധുവാക്കി മേയര്‍; വീഡിയോ വൈറല്‍

ഒരു കല്യാണത്തിലൊക്കെ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. മുതലയെ താലിചാര്‍ത്തുന്ന ഈ കല്യാണം കണ്ടാല്‍ ആരും അങ്ങനെ ചോദിക്കില്ല. നമ്മുടെ നാട്ടിലല്ലെങ്കിലും മുതലക്കല്യാണം ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞില്ലെങ്കിലേ അത്ഭുതമുളളു.

തെക്കന്‍ മെക്‌സിക്കോയിലെ മുക്കുവ നഗരരമായ സാന്‍ പെഡ്രോ ഹ്യൂമലൂലയിലാണ് മുതലക്കല്യാണം നടന്നത്. മുതലയെ താലിചാര്‍ത്തിയതും ചില്ലറക്കാരനല്ല. സാന്‍ പെഡ്രോ ഹ്യൂമലൂലയിലെ മേയറായ വിക്ടര്‍ അഗ്വിലറാണ് സാഹസത്തിന് മുതിര്‍ന്നത്. ജൂണ്‍ മുപ്പതിനായിരുന്നു നഗര പിതാവിന്റെ വിവാഹം.

അണിയിച്ചൊരുക്കിയ പെണ്‍മുതലക്കുട്ടിയെ ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെ കല്യാണപന്തലില്‍ എത്തിച്ചു. മുതലവധുവിനെ നഗരപ്രദക്ഷിണം നടത്തിയാണ് വിവാഹ വേദിയില്‍ എത്തിച്ചത്. ആയിരക്കണക്കിന് ആളുകള്‍ മുതലകല്യാണത്തില്‍ പങ്കെടുത്തു.

നഗരത്തിന്റെ അഭിവൃദ്ധിക്കായി മുതലയെ വിവാഹം കഴിച്ചെതെന്നാണ് മേയര്‍ പറയുന്നത്. തെക്കന്‍ മെക്‌സികോയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ ഇത്തരത്തിലുളള ആചാരങ്ങള്‍ നിലവിലുണ്ട്. തങ്ങളുടെ സമുദായത്തിന് മുതലക്കല്യാണത്തിലൂടെ സമൃദ്ധി കൈവരുമെന്നാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ വിശ്വസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News