
ഏതൊക്കെ സുന്ദരന്‍മാര്‍ വന്നാലും പെണ്‍കുട്ടികള്‍ക്ക് മാധവനോട് ഒരു പ്രത്യേക ഇഷ്ടമാണ്. പെണ്‍കുട്ടികളുടെ ഹീറോ അന്നും ഇന്നും മാധവന്‍ തന്നെ. അലൈപായുതെയിലെ മാധവനെ തോല്‍പ്പിക്കാന്‍ മാത്രം റൊമാന്റിക് ലുക്കുള്ള ഒരു നായകന്‍ ഇന്നോളം വന്നിട്ടില്ലെന്നതാണ് സത്യം.
എന്നാല്‍ ഇപ്പോള്‍ മാധവന്‍ ഒരു ഗെറ്റ് അപ്പ് ചെയ്ഞ്ചിലാണ്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലനായാണ് മാധവന്‍ ഇത്തവണ എത്തുന്നത്. ആക്ഷന്‍ ഹീറോ ആയി എത്തുന്ന മാധവന്റെ പുതിയ ലുക്കിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി ഒരു ഹോട്ട് ചിത്രം മാധവന്‍ പങ്ക് വച്ചത്.
ഭാരം കുറച്ച് ഹോട്ട് ലുക്കില്‍ പോസ്റ്റ് ചെയ്ത മാധവന്റെ ചിത്രം മിനുറ്റുകള്‍ക്കകമാണ് വൈറലായത്. എന്നാല്‍ തന്റെ ലുക്ക് ആരാധകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയില്ലെന്നും ഇപ്പോഴത്തെ ലുക്കുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉണ്ടെന്നും ആണ് മാധവന്റെ പ്രതികരണം. എന്തായാലും റൊമാന്റിക് ഹീറോയുടെ ആക്ഷന്‍ മേക്കഓവര്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here