സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് പുതിയ ഫോര്‍മുല; മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്തും; അംഗീകരിക്കുന്ന മാനേജ്‌മെന്റുകളുമായി തിങ്കളാഴ്ച കരാര്‍ ഒപ്പുവയ്ക്കും

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് പുതിയ ഫോര്‍മുല. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന, മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്തും, ഇതാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധന.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് നിരക്ക് ഫീസ് നിര്‍ണയ സമിതി തീരുമാനിച്ചതിരെ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഫോര്‍മുല ഉരിത്തിരിയുന്നത്. എംഇഎസ്, കാരക്കോണം അടക്കം എട്ടു സ്വാശ്രയ കേളേജുകളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

ഫോര്‍മുല അംഗീകരിക്കുന്ന മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ തിങ്കളാഴ്ച കരാര്‍ ഒപ്പുവയ്ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി.

കൂടുതല്‍ മാനേജ്‌മെന്റുകള്‍ ധാരണ അംഗീകരിച്ച് മുന്നോട്ട് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതേസമയം, 50 ശതമാനം സീറ്റില്‍ പഴയ ഫീസും ബാക്കിയുള്ള 50 ശതമാനം മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റില്‍ ഫീസ് വര്‍ധനവുമാണ് ചില മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഫീസ് നിശ്ചയിക്കുന്ന സമിതിയെ പുന:സംഘടിപ്പിക്കുന്നതില്‍ പിശക് പറ്റിയെന്നും എന്നാല്‍ അത് തിരുത്തിയതായും മന്ത്രി പറഞ്ഞു

മുഖ്യമന്ത്രി ആരോഗ്യ സെക്രട്ടറിയെ ശാസിച്ചെന്നും അരോഗ്യമന്ത്രിയായ തന്നെ അതൃപ്തി അറിയിച്ചെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News