ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് തള്ളി സുപ്രീംകോടതി; ഗംഗ, യമുന നദികളെ വ്യക്തികളായി കണക്കാക്കാന്‍ സാധിക്കില്ല

ദില്ലി: ഗംഗ, യമുന എന്നീ നദികളെ വ്യക്തികളായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇരുനദികള്‍ക്കും മനുഷ്യര്‍ക്ക് നല്‍കിവരുന്ന പരിഗണന നല്‍കണമെന്ന കോടതി വിധി തളളുന്നതായും കോടതി വ്യക്തമാക്കി.

മാര്‍ച്ചില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ വ്യക്തിക്ക് നല്‍കുന്ന പ്രാധാന്യം ഗംഗക്കും യമുനക്കും നല്‍കണമെന്ന് ഉത്തരവിട്ടത്. നദികളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തി എന്ന് കാണിച്ചായിരുന്നു പൊതുതാത്പര്യ ഹര്‍ജി.

എന്നാല്‍ നിയമപ്രകാരം നിലനില്‍ക്കാത്തതാണ് ഉത്തരവെന്ന് പറഞ്ഞുകൊണ്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരാണ് വിവിധ സംസ്ഥാനങ്ങളിലൂടെ പോകുന്ന നദികളുടെ സംരക്ഷണമടക്കമുള്ള കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

മനുഷ്യ ജീവിതത്തെയും പ്രകൃതിവിഭവങ്ങളെയും സമൂഹത്തെ ആകെയും സംരക്ഷിയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നദികളുടെ സംഭാവനഉണ്ടെങ്കിലും സമൂഹത്തിന്റ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം വ്യക്തികളായി നദികളെ കണക്കാക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News