‘ട്രംപ് പുതിന്റെ കയ്യിലെ വെറും കളിപ്പാവ’; ജി20 നടക്കാനിരിക്കെ ട്രോളുമായി സോഷ്യല്‍മീഡിയ

G20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുതിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക. സോഷ്യല്‍മീഡിയാ ട്രോളന്‍മാര്‍ അത് മുന്‍കൂട്ടിക്കണ്ടിട്ടുണ്ട്. ബദ്ധശത്രക്കളായി അറിയപ്പെട്ടിരുന്ന ഇരു രാജ്യങ്ങളുടെയും ശക്തരായ ഭരണത്തലവന്‍മാര്‍ കണ്ടുമുട്ടുമ്പോള്‍ ഇത്തവണ സംഗതി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രോളന്‍മാരുടെ അഭിപ്രായം.

പുതിന്റെ കയ്യിലെ ലാളനയേറ്റു കിടക്കുന്ന കൈക്കുഞ്ഞായാണ് ട്രോളന്‍മാര്‍ ട്രംപിനെ കളിയാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പുതിന്‍ സഹായിച്ചു എന്ന ആരോപണമാണ് ട്രോളന്‍മാരെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചത്.

മറ്റൊരു ട്രോളില്‍ പുതിന്‍ ട്രംപിനെ വിരലില്‍ തൂക്കിയെടുത്തിരിക്കുന്നു. റഷ്യക്കുമുമ്പില്‍ ട്രംപ് ഇത്രയേ ഉള്ളൂ എന്ന് ട്രോളന്‍മാര്‍ ഇപ്പോഴേ വിധി എഴുതിക്കഴിഞ്ഞു. വേറൊരു ട്രോളില്‍ ട്രംപിനെ പുതിന്റെ കയ്യിലെ നൂല്‍പ്പാവയായി അവതരിപ്പിച്ചിരിക്കുന്നു. എന്തായാലും ലോകത്തിലെ ശക്തരായ നേതാക്കള്‍ ഉച്ചകോടിയില്‍ കണ്ടുമുട്ടുന്നത് കൗതുകത്തോടെ നോക്കിക്കാണുകയാണ് ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News