ലേഡീ സച്ചിന് പിന്നാലെ ലേഡീ സേവാഗ്.. അങ്ങനെയാണ് ഓപ്പണര്‍ സ്മൃതി മന്ദാനയെ ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമാണ് ഇന്ന് സ്മൃതി മന്ദാന. അത് മനോഹരമായി പുഞ്ചിരിക്കുന്ന കാണാന്‍ ഭംഗിയുള്ള വനിതാ ക്രിക്കറ്റര്‍ എന്ന നിലയിലല്ല. മിഥാലി രാജിന് പിന്നാലെ കളത്തില്‍ വെടിക്കെട്ടിന്റെ പൂരപ്പറമ്പ് തീര്‍ത്ത ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയിലാണ്.
ഓസിസ് വനിതാ താരം എല്ലീസ് പെരിയോടാണ് പണ്ടീ ആരാധന ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് സ്മൃതി മന്ദാനയോടാണ്. ആരാധനക്കപ്പറും മന്ദാനയോട് കടുത്ത പ്രണയമാണ് തങ്ങള്‍ക്കെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരും അല്ലാത്തവരും ഫേസ്ബുക്കില്‍ എത്തിയിരുന്നു.
അത്തരത്തിലൊരാള്‍ മന്ദാനയോടുള്ള കടുത്ത പ്രണയം മൂത്ത് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
Get real time update about this post categories directly on your device, subscribe now.