പരസ്പര ബന്ധത്തിന്റെ പേരില്‍ ഏറെ പഴി കേട്ട നേതാക്കളുടെ ആദ്യ ഹസ്തദാനം

ഹാംബുര്‍ഗ്: പരസ്പര ബന്ധത്തിന്റെ പേരില്‍ ഏറെ പഴി കേട്ട നേതാക്കളായ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തി. ജി 20 ഉച്ചകോടിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ട്രംപിനെ പ്രസിഡന്റാക്കാന്‍ പുടിനും റഷ്യയും ഇടപെട്ടു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഇരുവരും തമ്മില്‍ മുന്‍പ് ടെലിഫോണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം പുടിന്റെ പ്രതികരണം. വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here