
അറ്റ്‌ലാന്റാ: ഭര്‍ത്താവിനെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഹാജരാക്കപ്പെട്ട യുവതിയാണ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
33 വയസ്സുള്ള ഇസബെല്‍ മാര്‍ട്ടിന്‍ ജൂലൈ അഞ്ചിനാണ് ഭര്‍ത്താവിനെയും പത്ത് വയസ്സിന് താഴെ മാത്രം പ്രായമുള്ള നാല് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചിരിച്ച് കളിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു യുവതി.
അടുത്തിടെ ഇസബെലിന്റെ പിതാവ് മരണപ്പെട്ടിരുന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ഇസബെലിന്റെ മാനസിക നില തകര്‍ന്നിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ അഞ്ചാമത്തെ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here