ദില്ലി: ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള പരമാവധി ചില്ലറ വില (എംആര്‍പി) ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരും മുന്‍പുള്ള വിറ്റഴിക്കാത്ത സ്റ്റോക്കുകളില്‍ പരമാവധി ചില്ലറ വില്‍പ്പന മാറ്റാന്‍ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിന് ശേഷവും വിലമാറ്റം രേഖപ്പെടുത്താത്ത പക്ഷം ഒരു ലക്ഷം രൂപവരെ പിഴയോ തടവു ശിക്ഷയോ ലഭിക്കുമെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി.
നിയമലംഘനം നടത്തുന്നവര്‍ക്ക് ആദ്യതവണ 25000 രൂപയും ആവര്‍ത്തിച്ചാല്‍ 50,000 രൂപയും പിഴയടക്കേണ്ടി വരും. വീണ്ടും നിയമ ലംഘനം തുടര്‍ന്നാല്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും.
ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യുന്ന ധാന്യങ്ങളുടെ വില 2018 ജൂണ്‍ വരെ നിലനിലുള്ള നിരക്കില്‍ തന്നെ തുടരും.
നിര്‍മ്മാതാവോ ഇറക്കുമതിക്കാരനോ ഒരു ഉത്പന്നത്തിന്റെ വില വര്‍ദ്ധിപ്പിച്ചാല്‍ പായ്ക്ക് ചെയ്യുന്നവര്‍ പുതിയ എംആര്‍പിയെക്കുറിച്ച് കുറഞ്ഞത് രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കണം. പാക്കേജില്‍ പുതുക്കിയ വില സംബന്ധിച്ച സ്റ്റിക്കറും നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.