ജയിലിലെ ഫോണ്‍ ഉപയോഗത്തില്‍ തെളിവെടുപ്പ് വൈകും

കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് ഇന്നും തുടരുന്ന സാഹചര്യത്തില്‍ പ്രതികളെ കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുക്കുന്നത് വൈകും. സുനിയെ തെളിവെടുപ്പിനായി ഇന്ന് കോയമ്പത്തൂരില്‍ കൊണ്ടുപോകും.ആലുവ പൊലീസ് ക്ലബ്ബില്‍ മൊഴിയെടുപ്പ് തുടരുന്നു.

പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണും സിം കാര്‍ഡും എത്തിച്ച് കൊടുത്ത വിഷ്ണുവിനെയും കത്തെഴുതി നല്‍കിയ സഹ തടവുകാരനായ വിപിന്‍ ലാലിനെയും മെസ്തിരി സുനിലിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് വീണ്ടും ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു.

പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണുവിന് ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്ത മലപ്പുറം സ്വദേശി ഇമ്രാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News