കത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകാതെ പൊലീസ്

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയ കത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകാതെ പൊലീസ്. പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണും സിം കാര്‍ഡും എത്തിച്ച് കൊടുത്ത വിഷ്ണു, മെസ്തിരി സുനില്‍, കത്തെഴുതി നല്‍കിയ സഹ തടവുകാരനായ വിപിന്‍ ലാല്‍ എന്നിവരെ സുനിക്കൊപ്പമിരുത്തി പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ പ്രയോജനമുണ്ടായില്ല. കത്തെഴുതാന്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം കിട്ടിയില്ല.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് വിഷ്ണുവും വിപിന്‍ലാലും മറുപടി നല്‍കിയത്. അതേസമയം ദിലീപുമായി സാമ്പത്തിക ഇടപാടുള്ളവരെയും സിനിമാ മേഖലയിലുള്ളവരെയും ഉടന്‍ ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News