ട്വിറ്ററില്‍ ആക്ടീവായി മലാല; ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ്

നോബേല്‍ പുരസ്‌കാര ജേതാവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ധീരയായ പെണ്‍കുട്ടിയുമായ മലാല യൂസഫ് സായി തന്റെ ഹൈസ്‌കൂള്‍ ജീവിതം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മലാല ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് തുടങ്ങിയ ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ മലാലയ്ക്ക് ലഭിച്ചത്.

ഹായ് എന്നാണ് മലാല ട്വിറ്ററില്‍ ആദ്യം കുറിച്ചത്. തന്റെ ഹൈസ്‌കൂള്‍ ജീവിതം പൂര്‍ത്തിയായെന്നും ഉപരിപഠനത്തിന്റെ കാര്യം എന്നെ ആകാംഷാഭരിതയാക്കുന്നുവെന്നും ഹൈസ്‌കൂള്‍ പഠനം ഒരേസമയം സന്തോഷവും വേദനയും നിറഞ്ഞതായിരുന്നുവെന്നും മലാല ട്വീറ്റ് ചെയ്തു.

സ്‌കൂളില്‍ പോകാന്‍ അവസരം ലഭിക്കാത്തതും പഠനം പൂര്‍ത്തിയാക്കാനാകാത്തതുമായ ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും കുട്ടികളോടൊപ്പമായിരിക്കുമെന്നും മലാല ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here