നടിയെ ആക്രമിച്ച സംഭവം; സുനിയെയും സഹതടവുകാരെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി, വിഷ്ണു, വിപിന്‍ ലാല്‍, മെസ്തിരി സുനില്‍ എന്നിവരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നു. നാലു പേരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യംചെയ്യല്‍.

അതേസമയം, കേസില്‍ ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ദിലീപുമായി സാമ്പത്തിക പങ്കാളിത്തമുള്ള സിനിമ മേഖലയിലുള്ളവരെയാണ് ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here