മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേട്ടപ്പട്ടികയ്ക്ക് തിളക്കം നല്‍കുന്ന മലയാളി താരങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചത്.

വനിതകളുടെ 1500 മീറ്ററില്‍ പി യു ചിത്രയും പുരുഷന്‍മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും സുവര്‍ണ്ണ നേട്ടം കൊയ്ത വാര്‍ത്ത അത്യധികം സന്തോഷത്തോടെയാണ് അറിഞ്ഞത്.

വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടിയ ജിസ്‌ന മാത്യു, ലോങ്ജമ്പില്‍ വെള്ളി നേടിയ വി നീന, വെങ്കലം നേടിയ നയന ജയിംസ് എന്നിവര്‍ കേരളത്തിന്റെ യശസ്സുയര്‍ത്തി കാഴ്ച വെച്ച പ്രകടനം അഭിമാനകരമാണ്. കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ടീമിന് കഴിയട്ടെ എന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News