പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം; തുറക്കുന്നത് ദൈവഹിതത്തിന് എതിരാണെന്ന് വാദം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. നിലവറ തുറന്നാല്‍ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്നും ഇത് ദൈവഹിതത്തിന് എതിരാണെന്നുമാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കുന്നതിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും രാജകുടുംബാംഗം പറഞ്ഞു.

ബി നിലവറ ഒന്‍പത് തവണ തുറന്നെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും നിലവറയ്ക്ക് രണ്ട് ഭാഗമുണ്ടെന്നും മുന്‍പ് തുറന്നത് ബി നിലവറയുടെ പൂമുഖമായ അറയാണെന്നും അശ്വതി തിരുനാള്‍ പറഞ്ഞു. കേസ് പരിഗണിക്കുമ്പോള്‍ നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കുമെന്നും അവര്‍ അറിയിച്ചു.

സ്വത്ത് മൂല്യനിര്‍ണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അമിക്കസ് ക്യൂറിയോട് നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News