ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം; ദില്ലിയില്‍ മാതൃകാ നിയമം പ്രസിദ്ധീകരിച്ച് പ്രതിഷേധം

ദില്ലി: രാജ്യത്തെ എല്ലാ പൗരന്‍മാരുടേയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് വിളിച്ചോതി ദില്ലിയില്‍ മാതൃകാ നിയമം പ്രസിദ്ധീകരിച്ച് പ്രതിഷേധം. വര്‍ഗ്ഗീയ വിദ്വേഷങ്ങളുടേയും പശുവിന്റെയും പേരിലുള്ള മനുഷ്യകുരുതിയില്‍ രാജ്യം ശവപറമ്പാകുന്നത് തടയണമെന്ന് സര്‍ക്കാരിനോടും ജുഡീഷ്യറിയോടും ഒരു പോലെ വിളിച്ചോതിയാണ് മാതൃകാ നിയമം പ്രസിദ്ധീകരിച്ച് പ്രതിഷേധം കൂട്ടായ്മ ദില്ലിയില്‍ നടന്നത്.അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദകറാണ് മാതൃകാ നിയമം പ്രസിദ്ധീകരിച്ചത്.

വര്‍ഗ്ഗീയ വിദ്വേഷങ്ങളുടേയും പശുവിന്റേയും പേരില്‍ ആക്രമണം നടത്തുന്നവരെ ജീവപര്യന്തം ശിക്ഷിക്കുക, സ്ഥലം എസ്‌ഐയെ ഉടനടി സസ്‌പെന്റ് ചെയ്യുക, സംഘം ചേര്‍ന്നുളള ആക്രമണം ജാമ്യമില്ലാക്കുറ്റമായി മാറ്റുക തുടങ്ങിയവയാണ് മാതൃകാ നിയമത്തിലെ പ്രധാന ശുപാര്‍ശകള്‍.

മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെജ്‌ഡെ ഷെഹ്‌സാദ് പൂനാവല, ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, ഷെഹല റാഷീദ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ തന്നെയാണ് മാതൃകാ നിയമം പ്രസിദ്ധീകരിച്ചത്.

പശുവിന്റെ പേരില്‍ മനുഷ്യജീവന്‍ കൊത്തിയെടുക്കുന്നവരെ സംരക്ഷിക്കുമ്പോഴും ഗതികേട് കൊണ്ട് ജീവന്‍ പൊലിഞ്ഞ കര്‍ഷക കുടുംബങ്ങളെ സംരക്ഷിക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ പ്രതിഷേധ സംഘമം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News