സുരേന്ദ്രന്‍ ‘പരേതനാക്കിയ’ ഒരാള്‍കൂടി ഹൈക്കോടതിയില്‍; വോട്ടു ചെയ്തത് താന്‍ തന്നെയെന്ന് അബ്ദുള്ള

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പിലെ കള്ളവോട്ട് ആരോപണത്തില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ‘പരേതനാക്കിയ’ ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി. ഉപ്പള സ്വദേശി അബ്ദുള്ളയാണ് കോടതിയില്‍ ഹാജരായത്. താന്‍ വോട്ടു ചെയ്തുവെന്നും ഇദേഹം ഹൈക്കോടതിയെ അറിയിച്ചു.

മരണപ്പെട്ട ആറു പേരുടെ പേരില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവേട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. അബ്ദുള്‍ റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയിരുന്ന കെ. സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നത്.

സുരേന്ദ്രന്‍ ‘പരേതനാക്കിയ’ മറ്റൊരു വോട്ടറായ അമ്മദ് കുഞ്ഞി, താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുളള താന്‍ വോട്ടുചെയ്‌തെന്നും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ സുരേന്ദ്രന്റെ മേല്‍ കുരുക്ക് മുറുകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News