
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന് സമീപത്ത് രണ്ടു മക്കളെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കി. കണ്ണമ്മൂല ചെന്നിലോട് സ്‌നേഹഭവനില്‍ ഷിബിയാണ് (36) മക്കളായ സെബ (9) സെബിന്‍ (6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാലത്തിന് സമീപത്താണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തലയില്‍ വെട്ടേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. ജീവനൊടുക്കിയ ഷിബിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ട്രെയിനിടിച്ച ഇയാള്‍ കായലില്‍ തെറിച്ചു വീണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടേതെന്ന് കരുതുന്ന കൈപ്പത്തി റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ഒരു ബുള്ളറ്റും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരങ്ങള്‍. കുട്ടികളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here