ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചു; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കുവൈറ്റ് സിറ്റി: ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ നഗ്‌ന വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കുവൈത്തില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് എത്തിയ യുവതിയുടെ ചിത്രമാണ് ഡോക്ടര്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. വീഡിയോ ഫേസ്ബുക്കില്‍ വൈറലാവുകയും വന്‍ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതിനെത്തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.

ശരീരത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ആധുനിക ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News