നിങ്ങള്‍ ഐടി പ്രൊഫഷണല്‍ ആണോ? എങ്കില്‍ സൂക്ഷിക്കുക; കല്യാണം വൈകും

കുറച്ച് കാലം മുമ്പ് വരെ ഐടി പ്രൊഫഷണലുകള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ വലിയ സ്വീകാര്യയായിരുന്നു. എന്നാല്‍ ട്രംപിന്റെ വരവും ഓട്ടോമേഷനുമെല്ലാം കാര്യങ്ങള്‍ തകിടം മറിച്ചിരിക്കുകയാണ്. ഐടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകള്‍ക്ക് ഡിമാന്റ് കുറഞ്ഞത്.

വമ്പന്‍ ശമ്പളം നേടുന്നവരായാലും വിവാഹക്കമ്പോളത്തില്‍ ആവശ്യക്കാര്‍ കുറവാണ്. അടുത്ത കാലത്തായി മാട്രിമോണിയല്‍ കോളത്തില്‍ ഐഎഎസ്, ഐപിഎസ്, ബിസിനസ്സുകാര്‍ എന്നിവര്‍ക്കൊക്കെയാണ് ഡിമാന്റ് കൂടുതല്‍.

2017ന്റെ തുടക്കത്തില്‍ തന്നെ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളോടുള്ള പ്രിയം കുറഞ്ഞുതുടങ്ങിയതായാണ് ശാദി ഡോട്‌കോം സിഇഒ ഗൗരവ് രക്ഷിത് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News