നടി കേസില്‍ നിന്ന് പിന്‍മാറുമോ? മറുപടി ഇങ്ങനെ

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി കേസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറെടുക്കുന്നു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളും കഴിഞ്ഞദിവസം പ്രചരിപ്പിച്ചിരുന്നു. ഇതിന് നടിയുടെ അര്‍ധ സഹോദരന്‍ രാജേഷ് ബി മേനോന്‍ നല്‍കുന്ന മറുപടി ഇങ്ങനെ:

”പല സുഹൃത്തുക്കളും ഇപ്പോഴും ചോദിക്കുന്നു. കേസില്‍ നിന്നും ഒഴിഞ്ഞു മാറുമോ എന്ന്. ഞാന്‍ ആവര്‍ത്തിച്ചു പറയുകയാണ്. പിന്മാറാനായിരുന്നു എങ്കില്‍ ഒരിക്കലും മുന്നിലേക്ക് വരുമായിരുന്നില്ല. നീതിയ്ക്കു വേണ്ടി ഏതറ്റം വരേയും പോകാന്‍ തയ്യാറാണ്.”

”എന്റെ സഹോദരിയ്ക്ക് സംഭവിച്ച ദുരന്തം ഇനിയൊരു ചലച്ചിത്ര താരത്തിനും സംഭവിച്ചുകൂടാ എന്ന ചിന്തയ്ക്കപ്പുറത്ത്, ഒരു സെലിബ്രിറ്റിയ്ക്കിങ്ങിനെ സംഭവിച്ചാല്‍ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്തെല്ലാം സംഭവിച്ചുകൂടാ എന്നും, അങ്ങിനെ അനിഷ്ട്ടസംഭവങ്ങളെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടുമാണ് ഈ കേസില്‍ നിന്നും ഞങ്ങള്‍ പിന്മാറില്ലെന്ന് ഉറപ്പിച്ചു പറയുന്നത്.”-രാജേഷ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here