ആരെയും കൊതിപ്പിക്കുന്ന എട്ട് വെളളച്ചാട്ടങ്ങള്‍

‘ഭൂമിക്ക് ഒരു സംഗീതമുണ്ട്, അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി’. പ്രകൃതിയുടെ ഓരോ ചലനങ്ങള്‍ക്കും ഒരു താളമുണ്ട്, തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ താളം ജീവതാളം കൂടിയാകുന്നു. കടലും പുഴയും തടാകവും വനവും മലയുമെല്ലാം ആ താളം പങ്കു വയ്ക്കുന്നു. ഏകാന്തതയില്‍ ആ താളം ശ്രവിക്കാന്‍ ഈ വെളളച്ചാട്ടങ്ങളെ അറിയുക.

1. ജോഗ് വെളളച്ചാട്ടം, കര്‍ണാടക

കര്‍ണാടകയിലെ ഷിമോഗയിലാണ് ജോഗ് വെളളച്ചാട്ടം. രാജ, റാണി, റോക്കറ്റ്, റോവര്‍ എന്നീ നാലു അരുവികളുടെ സംഗമസ്ഥാനമാണിവിടം.

2. നോസ്ദിഹയാങ് വെളളച്ചാട്ടം, മേഘാലയ

ഏഴു സഹോദരികള്‍ എന്നറിയപ്പെടുന്ന ഏഴു അരുവികളുടെ സംഗമം. ശൈത്യകാലത്ത് വെളളച്ചാട്ടം നീലയായും വേനല്‍കാലത്ത് പച്ചയായും കാണപ്പെടും.

3. ദൂദ്‌സാഗര്‍ വെളളച്ചാട്ടം, ഗോവ

പാല്‍ക്കടല്‍ എന്നാണ് ദൂദ്‌സാഗര്‍ വെളളച്ചാട്ടം അറിയപ്പെടുന്നത്. കാട്ടിനുളളിലൂടെ അതിസാഹസികമായി വേണം ഇവിടെ എത്താന്‍. 310 മീറ്ററാണ് ഈ വെളളച്ചാട്ടം.

4. ഭാഗ്‌സുനാഗ് വെളളച്ചാട്ടം, ഹിമാചല്‍ പ്രദേശ്

മലകള്‍ നിറഞ്ഞ ഹരിതാഭമായ പ്രദേശം. ധര്‍മശാലയില്‍ നിന്ന് ഇവിടെ എത്താന്‍ ഒരു പ്രയാസവുമില്ല.

5. ഹെബ്ബെ വെളളച്ചാട്ടം, കര്‍ണാടക

ഔഷധഗുണമുളള വെളളം. കെമ്മാന്‍ഗുഡി ഹില്‍സ്റ്റേഷന് എട്ടു കിലോമീറ്റര്‍ മാത്രം അകലെയാണിവിടം. ചുറ്റും കാപ്പിത്തോട്ടങ്ങള്‍

6. കെംപ്ടി വെളളച്ചാട്ടം, ഉത്തരാഖണ്ഡ്

സമുദ്രനിരപ്പില്‍ നിന്ന് 1371 മീറ്റര്‍ ഉയരത്തിലുളള വെളളച്ചാട്ടം. വെളളച്ചാട്ടം അഞ്ചു അരുവികളായി മാറുന്നു. ഒരു ചിത്രകഥ പോലെ മനോഹരമായ പ്രദേശം.

7. കൂണെ വെളളച്ചാട്ടം, പൂണെ

100 മീറ്റര്‍ വെളളച്ചാട്ടം പിന്നീട് മൂന്നു ഭാഗങ്ങളായി ഒഴുകുന്നു. നിബിഡവനത്തിനുളളിലാണ് വെളളച്ചാട്ടം.

8. അതിരപ്പിളളി വെളളച്ചാട്ടം

ഇത് കേരളത്തിന്റെ സ്വന്തം അതിരപ്പിളളി. ചാലക്കുടിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ ഈ വെളളച്ചാട്ടം. രാജമാതാ ശിവകാമിക്ക് കുഞ്ഞു ബാഹുബലിയെ രക്ഷിക്കാന്‍ അതിരപ്പിളളിയിലെത്തേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here