നാളെ എംഎന്‍ കുറുപ്പിന്റെ ഓര്‍മ്മ ദിനം; സിപി അബൂബക്കര്‍ അനുസ്മരിക്കുന്നു

കവിയും സാംസ്‌കാരികപ്രവര്‍ത്തകനും പത്രാധിപരുമായിരുന്ന എംഎന്‍ കുറുപ്പിന്റെ ഓര്‍മ്മ ദിനം നാളെ. സിപി അബൂബക്കര്‍ അനുസ്മരിക്കുന്നു

‘എം എന്‍ കുറുപ്പിനെ പറ്റി ആലോചിക്കാറുണ്ടോ? ദേശാഭിമാനിവാരികയുടെ പത്രാധിപരായിരുന്നു. സാമൂഹ്യബോധമുള്ള പുതിയ എഴുത്തുകാരെ കണ്ടുപിടിച്ച് എഴുതിച്ച പത്രാധിപര്‍. വാരികയ്ക്ക് പുതിയമാനവും മുഖവും നല്കിയ പത്രാധിപര്‍.

‘കവിയും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ സംഘാടകനുമായിരുന്നു. അടിയന്തരാവസ്ഥയുടെനാളുകളിലെ പോരാളിയും പോരാളികളുടെ നേതാവുമായിരുന്നു. അന്നു നടത്തിയ ചലച്ചിത്രസെമിനാറുകള്‍, കവിസമ്മേളനങ്ങള്‍ ഓരോന്നും ഓരോ സമരമായിരുന്നു. വ്യക്തികളെന്നനിലയിലുള്ള എഴുത്തുകാരുടെ പ്രശ്‌നങ്ങള്‍പോലും ആര്‍ദ്രതയോടെ സമീപിച്ചിരുന്നു. പ്രതിസന്ധികളില്‍കൂടെനിന്നിരുന്നു. കലയുടെ എല്ലാരൂപങ്ങളിലും ഇടപെടണമെന്ന് താല്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

‘അദ്ദേഹം മുന്‍കൈയെടുത്താണ് കോഴിക്കോട് ജില്ലാ കേന്ദ്രപുരോഗമനകലാസമിതിരൂപം കൊണ്ടത്. 1976ലായിരുന്നു അത്. പ്രസിഡണ്ടായി സ. പുരുഷന്‍കടലുണ്ടിയും സെക്രട്ടറിയായി ഞാനും നിയോഗിക്കപ്പെട്ടു. ജില്ലയിലുടനീളം അനേകം കലാസാംസ്‌കാരികപരിപാടികള്‍സംഘടിപ്പിച്ചു. താലൂക്ക് കലോത്സവങ്ങളിലൂടെ വളരെ ഊര്‍ജ്ജദായകമായ കലാസംരംഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

‘അത്തരമൊരുപരിപാടിയായിരുന്നു പെരുവണ്ണാമൂഴിയില്‍ നടന്ന നാടകപഠനക്യാമ്പ്. ജി ശങ്കരപിള്ള, രാമാനുജം, എ കെ നമ്പ്യാര്‍തുടങ്ങിയവര്‍ ആ ക്യാമ്പില്‍ പങ്കെടുത്തു. ആ ക്യാമ്പില്‍വെച്ചാണ് മലയാളത്തിലെ ആദ്യത്തെതെരുവുനാടകമായ ഉറുമ്പുകള്‍ രചിക്കപ്പെട്ടത്, അവതരിപ്പിക്കപ്പെട്ടത്. ജി ശങ്കരപിള്ളയായിരുന്നു രചന, രാമാനുജമായിരുന്നു സംവിധായകന്‍. ക്യാമ്പ് സംഘാടകനെന്നനിലയില്‍ എനിക്കുമൊരുപദവിയുണ്ടായിരുന്നു ഈ നാടകത്തിന്റെ കാര്യത്തില്‍, രാമാനുജത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍.

‘സഖാവ് എംഎന്‍ കുറുപ്പ് അവസരങ്ങള്‍ നല്കിയിരുന്നില്ലെങ്കില്‍ ഇന്ന് വാരികപത്രാധിപസ്ഥാനത്തിരിക്കാന്‍ എനിക്കു കഴിയില്ലായിരുന്നു. നാളെയാണ്( ജൂലൈ 9) സഖാവിന്റെഓര്‍മ്മദിനം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News