വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ബെസ്റ്റാണ്; ചെയ്യേണ്ടത് ഇത്രമാത്രം

പുതിയ ജീവിത ശൈലി മലയാളികള്‍ക്കു സമ്മാനിച്ച വ്യാപകമായ ഒരു പ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. മുഴുവന്‍ സമയവും ഇരുന്ന് ജോലി ചെയ്യുന്നവരില്‍ വെരിക്കോസ് വെയിന്‍ സാധാരണമാണ്. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ഉരുണ്ട് കൂടുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്.

ഏറെ വേദനയും അസ്വാസ്ഥ്യങ്ങളുമുണ്ടാക്കുന്ന ഈ രോഗം ചിലപ്പോള്‍ ഞരമ്പ് പൊട്ടുന്ന അവസ്ഥയിലേക്ക് വരെ എത്തിയേക്കാം. നമ്മുടെ നാട്ടില്‍ സുലഭമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം മാറ്റാം. രോഗം മാറ്റാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. വെരിക്കോസ് വെയിനിന്റെ ഭാഗമായുള്ള കടുത്ത വേദന അകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍ സാലിസിലിക് എന്ന ആസിഡിന് കഴിയും.

രക്തം കട്ട പിടിക്കാതിരിക്കാന്‍ ആന്റികോഗുലന്റായി പ്രവര്‍ത്തിക്കാനും ഇതിന് സാധിക്കും. രക്തക്കുഴലുകളുടെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ളാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി ഉണ്ട്. വെരിക്കോസ് വെയിന് തനിനാടന്‍ ചികിത്സയാണ് പച്ചത്തക്കാളി ഉപയോഗിച്ചുള്ളത്. പച്ച തക്കാളി വിദ്യ എങ്ങിനെയെന്ന് നോക്കാം.

മൂന്ന് പച്ചത്തക്കാളി എടുക്കുക. കഴുകിയശേഷം വൃത്താകര്‍തിയില്‍ അരിയുക. വെരിക്കോസ് വെയിന്‍ ഉള്ളിടത്ത് ഈ തക്കാളി വച്ച് ഒരു ബാന്റേജ് കൊണ്ട് കെട്ടി വയ്ക്കുക. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടും. ഇത് നല്ലഅളവില്‍ ആകുമ്പോള്‍ തക്കാളി അഴിച്ച് മാറ്റുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക. ദിവസം അഞ്ച് തവണ എന്ന രീതിയില്‍ ഇത് ചെയ്യുക. വെരിക്കോസ് വെയിന്‍ മാറും വരെ ഇത് തുടരുക. രണ്ടാഴ്ചക്കുള്ളില്‍ തന്നെ വെരിക്കോസ് വെയിന്‍ മാറുന്നതായി കാണാന്‍ സാധിക്കും.

പച്ചത്തക്കാളി മാത്രമല്ല, ചുവപ്പ് തക്കാളിയും വെരിക്കോസ് ചികിത്സക്ക് ഉപയോഗിക്കാം. ബാന്റേജ് ഉപയോഗിച്ച് തക്കാളി കഷണങ്ങള്‍ വെരിക്കാസ് വെയിന്‍ ഉള്ള ഭാഗത്ത് മൂന്നോ നാലോ മണിക്കൂര്‍ കെട്ടി വയ്ക്കുക. പിന്നീട് ഇത് അഴിച്ച് തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക. വെരിക്കോസ് വെയിന്‍ പെട്ടെന്ന് മാറാന്‍ ഈ തക്കാളി വിദ്യ പരീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here